ഉദിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന,ഉദിച്ചുയര്‍ന്ന് പ്രകാശിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളുടെ നാട്ടിലെ പ്രതിഭകള്‍ക്കുവേണ്ടി ഒരിടം
മനു കാരയാട്
വായന
ഒഴിവുവേളകളില്‍
വായിക്കുവാന്‍
ഒരു പുസ്തകം
കടം തരാമോ?
കഥ,കവിത,ലേഖനം
ഓര്‍മക്കുറിപ്പ്....
എന്തുമാകാം
ഒഴിവുവേളകളെ
ധന്യമാക്കുന്നവ !
വാക്കുകള്‍
നിരയൊത്ത വരിയില്‍
നിവര്‍ന്നുനില്‍ക്കണം !
നിലാവിന്റെ പുഞ്ചിരി
വരിയില്‍ നിറയണം.
കദനത്താല്‍ കണ്ണുകള്‍ !
മിഴിനീരുതീര്‍ക്കണം !
പകലിനുമേല്‍ രാത്രി
അടവിരിച്ചുറങ്ങണം !
ഒഴിവുവേളകളില്‍
വായിക്കുവാന്‍
ഒരു പുസ്തകം
കടം തരാമോ?
വായന നീങ്ങവേ
വാരിപ്പുണരുവാന്‍
വരികള്‍ക്കിടയില്‍
കളിവാക്കുതെളിയണം !
കളിത്തത്ത പാടുന്ന
കിളിക്കൊഞ്ചല്‍ പോലവേ
ആത്മാവിലൊരു സ്വനം
തുടികൊട്ടിപാടണം !
പ്രണയിനി മൂളുന്ന
പ്രണയരാഗത്തിന്റെ
ഇശലുകള്‍ വരികളില്‍
ഇമ്പമായ് തോന്നണം !
അതിരുകള്‍ മായുന്ന
പൂമരച്ചില്ലയാല്‍
പുസ്തകത്താളുകള്‍
മധുമണം വീശണം !
ഇങ്ങനെയാണെങ്കില്‍ മാത്രം
ഒഴിവുവേളകളില്‍
വായിക്കുവാന്‍
ഒരു പുസ്തകം
കടം തരാമോ...?!
അഖിൽരാജ് കാരയാട്
മറന്നുവച്ചത്
എത്ര വെയിലിലുരുകി മഴയിലലിഞ്ഞു മഞ്ഞിലുറഞ്ഞു ഋതുഭേദങ്ങൾ മാറി നിലാവിലലിഞ്ഞു നിഴലിഴഞ്ഞു നിന്നിൽ മാത്രമൊരു മാറ്റവുമില്ലാതെ ഞാനെന്നെയെവിടെയോ മറന്നു വെച്ചു പോയിരിക്കുന്നു
No comments:
Post a Comment